New Update
/sathyam/media/media_files/wXiyt4eSyyAzW2M9Fn8f.jpg)
മനാമ: ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഇന്ന് ശനിയാഴ്ച ബഹ്‌റൈൻ കേരളീയസമാജത്തിൽ അവതരിപ്പിക്കും.
Advertisment
ഒന്നര മാസത്തോളമായി നടന്നുവരുന്ന സമ്മർക്യാമ്പിൽ 200ൽപ്പരം വിവിധ ഭാഷക്കാരായ കുട്ടികളാണ് പങ്കെടുത്തിട്ടുള്ളത്. ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ഗ്രാൻഡ് ഫിനാലയിൽ ക്യാമ്പിലെ എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ കേരളീയസമാജം വേദിയിൽ അവതരിപ്പിക്കും.
ബഹ്‌റൈനിലെ കലാ-സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണെന്ന് ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ഓറ ഡയറക്ടർ വൈഷ്ണവ് ദത്ത് തുടങ്ങിയവർ അറിയിച്ചു.
റിപ്പോര്‍ട്ട്: സാദത്ത് കരിപ്പാക്കുളം