/sathyam/media/media_files/xfL3Q8fwDk7e2AMYAtqB.jpg)
പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്ത ബാബു മാഹി (പ്രസിഡന്റ്), അനിൽ കുമാർ എ വി. (ജനറൽ സെക്രട്ടറി), റിയാസ് കല്ലമ്പലം (ട്രഷറർ)
ബഹ്റൈന്‍: സാംസ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 12 ന് കന്നഡ സംഘ ഹാളിൽ നടന്നു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് 2023 - 2024 ലെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ അവതരിപ്പിച്ചു.
തുടർന്ന് രക്ഷധികാരികളായ മനീഷ്, മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമോൻ, വൈസ് പ്രസിഡന്റ് സോവിൻ, നിർമല ജേക്കബ്, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് എന്നിവർ സംസാരിച്ചു. ഈ വർഷത്തെ ഓണാഘോഷം ബാൻസൻ തായി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 20ന് നടത്താൻ നിശ്ചയിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനറായി ജേക്കബ് കൊച്ചുമോനെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ബാബു മാഹി പ്രസിഡന്റ്, ദിലീപ് വൈസ് പ്രസിഡന്റ്, അനിൽ കുമാർ എ വി. ജനറൽ സെക്രട്ടറി, സിതാര മുരളികൃഷ്ണൻ ജോയിന്റ് സെക്രട്ടറി, റിയാസ് കല്ലമ്പലം ട്രഷറർ, മറ്റ് ഭാരവാഹികൾ: നിർമല ജേക്കബ് എന്റർടൈൻമെന്റ് സെക്രട്ടറി, മനീഷ് ചിൽഡ്രൻസ് വിംഗ് കൺവീനർ, വിനീത് മാഹി മെമ്പർഷിപ് സെക്രട്ടറി, സോവിൻ ചാരിറ്റി കൺവീനർ,രക്ഷധികാരികൾ മനീഷ് പോന്നോത്ത്, മുരളീകൃഷ്ണൻ, ജേകബ് കൊച്ചുമോൻ. മറ്റ് അംഗങ്ങൾ: ഇന്ഷാ റിയാസ്, അമ്പിളി സതീഷ്, അപർണ രാജ്‌കുമാർ, രഘുദാസ്, സതീഷ് പൂമനക്കൽ, രാജ്‌കുമാർ, മനോജ് അനിയൻ,സുധി, സുനിൽ,ആദർശ്. തുടർന്ന് വൈസ് പ്രസിഡന്റ് സോവിൻ നന്ദി പറഞ്ഞു.