ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂർ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം നടത്തി

New Update
friends of bahrain-3

ബഹ്റൈന്‍: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൌഹൃദ കൂട്ടായ്മയായി 2005 -ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂരിൻ്റെ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. 

Advertisment

സൽമാനിയ സീറോ മലബാർ സൊസൈറ്റി ഹാളിൽ നടന്നയോഗത്തിൽ പ്രസിഡൻ്റ്  ബിനു രാജ് തരകൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ. സ്വാഗതം ചെയ്തു.

പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റുമായ പി.വി. രാധാകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഈ ചടങ്ങിൽ വച്ച് സാമൂഹിക  പ്രവർത്തകൻ ആയ ശ്രീ. ബെന്നി സക്കറിയയെ ആദരിച്ചു.

friends of bahrain-2

അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡൻ്റ്  വിവരിച്ചു. ബഹ്റൈനിൽ നിന്നു പോകുന്ന ഈ പ്രസ്ഥാനത്തിൻ്റെ മുൻ പ്രസിഡൻ്റ് അനു കെ വര്ഗീസിനും കുടുബത്തിനും യാത്രയയപ്പും നൽകി.

ഈ യോഗത്തിൽ വച്ച്  ലേഡീസ് വിംഗിൻ്റെ പുതിയ കമ്മറ്റി രൂപീകരിച്ച് കൺവീനറായി ശ്രീവിദ്യ മധുകുമാറിനേയും ജോയിൻ്റ് കൺവീനറായി റീനാ മാത്യു തുടങ്ങി 7 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

കൂട്ടായ്മയുടെ മുൻ പ്രസിഡൻ്റുമാരും 2024 ലെ പ്രസിഡൻ്റും പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ സുഭാഷ് തോമസ് നന്ദി രേഖപ്പെടുത്തി.

Advertisment