മാർപാപ്പയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

New Update
pravasi association bahrain

ബഹ്റൈന്‍: മാർപാപ്പയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
ക്രൈസ്തവ വിശ്വാസത്തിന്റെ ആഗോള തലത്തിൽ സമാധാനവും സഹവർത്തിത്വവുമെല്ലാം പ്രതിനിധീകരിച്ച മാർപാപ്പ ഫ്രാൻസിസിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അറിയിച്ചു.

Advertisment

മനുഷ്യസ്നേഹവും ആത്മീയതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് പുതിയ മൂല്യബോധവും മാനവികതയുടെയും കരുണയുടെയും പാതയിലേക്കുള്ള ദിശയും നൽകുന്നതായിരുന്നു.

2022-ൽ ബഹ്‌റൈൻ സന്ദർശിച്ച മാർപാപ്പ, മതസൗഹാർദത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായി മുന്നോട്ട് വന്നിരുന്നു. ഈ സന്ദർശനം ഇവിടത്തെ പ്രവാസികളുടെയും വിശ്വാസികളുടെയും ഹൃദയങ്ങളിൽ ഇന്നും അഗാധമായ ഓർമകളായി നിലനിൽക്കുന്നു.

ഏറ്റവും ഒടുവിലെ ഈസ്റ്റർ സന്ദേശത്തിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഒപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അസോസിയേഷന്റെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

Advertisment