ബഹ്റൈനിൽ മുഹറഖ് മലയാളി സമാജം മെമ്പർഷിപ് കാമ്പയിന് തുടക്കമായി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
muharakh malayalee samajam membership

മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ അംഗത്വ പ്രചാരണ കമ്പായിനു തുടക്കമായി. 2018 മുതൽ മുഹറഖ് കേന്ദ്രമാക്കി ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയാണ് മുഹറഖ് മലയാളി സമാജം. കഴിഞ്ഞ 7 വർഷകാലയളവിൽ നിരവധി കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.

Advertisment

മെയ് 5 മുതൽ ജൂൺ 5 വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലത്തെ അംഗത്വ പ്രചാരണ ഉദ്ഘാടനം മുഹറഖ് മാറാസീൽ ട്രെഡിങ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഖാദറിന് അംഗത്വം നൽകി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.

ട്രഷറർ ശിവശങ്കർ, സ്പോർട്സ് വിംഗ് കൺവീനർ മൊയ്തീ ടി എം സി എന്നിവർ സന്നിഹിതർ ആയിരുന്നു. അംഗങ്ങൾ ആകുവാൻ താല്പര്യം ഉള്ള മുഹറഖ് ഗവർണറേറ്റ് പരിധിയിൽ ഉള്ള ആളുകൾ ഈ നമ്പറുകളിൽ - 35397102,34135124 ബന്ധപ്പെടുക.

Advertisment