മനാമ: വടകര മടപ്പളളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മയുടെ വിശാലമായ ഗ്ലോബൽ മീറ്റ് 2025 ആഗസ്റ്റിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായ് ബഹ്റൈനിലെ മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഏകോപിപ്പിക്കാനും പരിപാടി വിജയിപ്പിക്കാനും ഓർമ്മയുടെ ബഹ്റൈൻ ചാപ്റ്റർ രൂപീകരിക്കുകയാണ്.
പ്രാരംഭ നടപടികളുടെ ഭാഗമായി കോളേജിലെ ബഹ്റൈൻ നിവാസികളായ മുഴുവൻ പൂർവ്വ വിദ്യാർത്ഥി - വിദ്യാർത്ഥിനികളും ഈ മൊബൈൽ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. ആർ. പവിത്രൻ 39697035, പ്രകാശ് വടകര 66372663, എസ് വിബഷീർ 39662495.