എറണാകുളം കറുകുറ്റി സ്വദേശി സജോ ജോസ് ബഹ്‌റൈനിൽ നിര്യാതനായി

New Update
obit sajo jose

മനാമ: എറണാകുളം കറുകുറ്റി സ്വദേശി സജോ ജോസ് (51) ബഹ്‌റൈനിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.

Advertisment

സൽമാബാദിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം ഫോൺ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നേരിട്ട് സ്ഥലത്ത് പോയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബഹ്‌റൈനിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു സജോ. ഭാര്യ ബബിതയും ഒരു മകനും (സ്‌കൂൾ വിദ്യാർത്‌ഥി) അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ  പുരോഗമിക്കുകയാണ്.

Advertisment