ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം “ആവണി 2025“ സെപ്റ്റംബർ 18 മുതൽ

New Update
bahrain onam celebration

മനാമ: ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരുമയുടെയും ഉത്സവമായ ഓണം, മുൻ വർഷങ്ങളിലെന്നപോലെ, ഈ വർഷവും ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം "ആവണി 2025" എന്ന പേരിൽ ഇന്ത്യൻ  ക്ലബ്ബിന്റെ അങ്കണത്തിൽ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.,

Advertisment

ആവണി 2025 ആഘോഷങ്ങൾ സെപ്റ്റംബർ 18 - 2025 മുതൽ പതാക ഉയർത്തൽ ചടങ്ങോടെ ആരംഭിക്കും, അന്നേ  ദിവസം നടക്കുന്ന ഡാൻസ് ധമാക്ക-സീസൺ 2 സിനിമാറ്റിക് നൃത്ത മത്സരത്തിൽ പ്രശസ്ത ഡാൻസറായ റംസാൻ മുഹമ്മദ് അതിഥിയായി പങ്കെടുക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി തിരുവാതിര, ഓണപ്പുടവ, ഓണപ്പാട്ട്, പൂക്കളം, പായസം, വടംവലി എന്നീ മത്സരങ്ങൾ അരങ്ങേറും.

ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് പ്രശസ്ത ഗായകനും നടനുമായ ആബിദ് അൻവർ, ദിവ്യ നായരും നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും അരങ്ങേറും

ഒക്ടോബർ 3 വെള്ളിയാഴ്ച വടംവലി മത്സരവും സഹൃദയ സംഘത്തിൻറെ നാടൻപാട്ടും ഒരുക്കിയിട്ടുണ്ട്. 

ഒക്ടോബർ 10ന് 3500-ലധികം അംഗങ്ങൾക്ക് രുചികരമായ ഓണസദ്യ. ഈ വർഷം 1000-ത്തിലധികം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യ ഓണസദ്യക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ ക്ലബ്ബിന്റെ ഭരണസമിതി ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ജനറൽ കൺവീനറായി ശ്രീ. സാനി പോൾ കോളെങ്ങാടനെ ചുമതലപ്പെടുത്തി. ആവണി 2025 ന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് 51 അംഗങ്ങളുടെ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്. 

മത്സരങ്ങൾക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാനുള്ള നമ്പറുകൾ: ഇന്ത്യൻ ക്ലബ്ബ് റിസപ്ഷൻ -17253157, ജനറൽ സെക്രട്ടറി അനിൽകുമാർ - 39623936, എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ - 36433552, അസി. എന്റർടൈൻമെന്റ് സെക്രട്ടറി റൈസൺ വർഗീസ് -39952725, ജനറൽ കൺവീനർ സാനി പോൾ - 39855197.

Advertisment