ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11-ാമത് ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതിയിൽ ഇന്ത്യൻ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ചു

New Update
bahrain malayalee business forum-2

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11 -ാമത് ബി.എം.ബി.എഫ് ഹെൽപ്പ് & ഡ്രിങ്ക് 2025 നീണ്ടുനിൽക്കുന്ന കർമ പദ്ധതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കടുത്ത ഉഷ്ണദിനത്തിൽ തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.

Advertisment

bahrain malayalee business forum

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി അനീഷ് കെ.വി. ഉത്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ത്രിവർണ കളറിലുള്ള ഐസ്ക്രീം. എനർജി ഡ്രിംങ്ക് ഏറെ വ്യത്യസ്ത തയാൽ മനോഹരമായി.

banrain malayalee business forum

ക്ഷണിക്കപ്പെട്ട വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും തൊഴിലാളികൾക്കിടയിൽ വിതരണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ഏറെ മാതൃകയായി.

bahrain malayalee business forum-4

ബഹ്റൈനിൽ ബി.എം.ബി.എഫ് എന്ന കച്ചവടക്കാരുടെ സംഘടനയാണ് കഴിഞ്ഞ പത്ത് വർഷമായി അത്യുഷ്ണ കാലത്ത് കടുത്ത ചൂടിൽ മൂന്ന് മാസത്തോളം നടത്തുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതി ആദ്യമായി തൊഴിലാളികൾക്കിടയിൽ ബഹ്റൈനിൽ തുടക്കമിട്ടത്.

bahrain malayalee business forum-3

ക്രമേണ ഇത്തരം പ്രവർത്തനങ്ങൾ മറ്റു സംഘടനകൾ മാതൃകയാക്കി പിൽക്കാലത്ത് ഏറ്റെടുത്തു. മലയാളി ബിസിനസ് ഫോറം ഭാരവാഹികളും ഇതര മേഖലയിലെ വിതരണ ടീമും ഒന്നിച്ച് പ്രത്യക ദിനങ്ങളിൽ വിവിധ പരിപാടികൾക്ക് മാറ്റുകൂട്ടാറുണ്ട്.

Advertisment