കെസിഎ ബഹ്റൈന്‍ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മവും സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും നടന്നു

New Update
kca bahrain

ബഹ്റൈന്‍: കെസിഎ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും, "കെസിഎ - ബി എഫ് സി ഓണം പൊന്നോണം 2025  ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന കർമ്മവും കെസിഎ അങ്കണത്തിൽ വച്ച് നടന്നു.

Advertisment

ബി എഫ് സി സെയിൽസ് ഹെഡ്  അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2  എഫ് എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതികളായി പങ്കെടുത്തു.

കെസി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു.

സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവരും കെസിഎ വനിതാ വിഭാഗം പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. 

ചടങ്ങിൽ വച്ച് സമ്മർ ക്യാമ്പിൽ പങ്കെടുത്ത കോഡിനേറ്റർസിനെയും വോളണ്ടിയേഴ്‌സ്സിനെയും മെമെന്റോ നൽകി ആദരിച്ചു.  പരിപാടികളോടനുബന്ധിച്ച് കെസിഎ സമ്മർ ക്യാമ്പ് കുട്ടികളുടെ കലാപരിപാടികളും കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കിയ ഓണം സ്പെഷ്യൽ പ്രോഗ്രാമുകളും അരങ്ങേറി.

kca bahrain-2

കെസിഎ ഓണാഘോഷം മത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കുന്ന ഓണപ്പായസം മത്സരത്തോടെ  സമാരംഭിക്കും. ഓണസദ്യ സെപ്റ്റംബർ 12ന് സംഘടിപ്പിക്കും.

ബഹറിനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19ന് നടക്കും. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന കെസിഎ മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെസിഎ ഓഫീസുമായൊ, അതത് മത്സര കൺവീനർസുമായൊ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: റോയ് സി ആന്റണി - ഇവന്റ് ചെയർമാൻ - 3968 1102, ജോബി ജോർജ് - പ്രോഗ്രാം കോർഡിനേറ്റർ- 39801678.

Advertisment