/sathyam/media/media_files/2025/08/31/pathemari-bahrain-chapter-2-2025-08-31-16-10-39.jpg)
മനാമ: പ്രവാസി മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെൻട്രർ, മനാമ സെൻട്രൽ ബ്രാഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
170-ൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു ആരോഗ്യ പരിശോധനകൾക്കു വിധേയരായി. കൊളസ്‌ട്രോൾ, പ്രമേഹ പരിശോധന, രക്തസമ്മർദ്ദം, ക്രീയേറ്റീൻ ,ലിവർ സ്ക്രീനിംഗ്, യൂറിക് ആസിഡ് എന്നി പരിശോധന, മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകൾ തുടങ്ങിയവ സൗജന്യമായി നടന്നു.
അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം രക്ഷാധികാരി സനോജ് ഭാസ്കരനും ജനറൽ സെക്രട്ടറി അജ്മൽ കായംകുളം നന്ദിപ്രസംഗവും നടത്തി.
രക്ഷാധികാരി മുഹമ്മദ് ഇരക്കൽ, അൽ ഹിലാൽ മനാമ സെൻട്രൽ ബ്രാഞ്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കിഷോർ ചന്ദ്രശേഖരൻ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
മെഡിക്കൽ ക്യാമ്പിന്റെ സമഗ്ര നിയന്ത്രണത്തിനും പ്രവർത്തനങ്ങൾക്ക് അസോസിയേഷന്റെ പ്രസിഡന്റ് മാരായ ഷാജി സെബാസ്റ്റ്യൻ, അനിത നാരായൺ സെക്രട്ടറി മാരായ രാജേഷ് മാവേലിക്കര, ശ്യാമള ഉദയഭാനു അസിസ്റ്റന്റ് ട്രഷറർ ലൗവ്‌ലി ഷാജി, പ്രോഗ്രാം കോ ഓർഡിനേറ്റർ ലിബീഷ് വെള്ളുകൈ, ചാരിറ്റി കോ ഓർഡിനേറ്റർ നൗഷാദ് കണ്ണൂർ എക്സിക്യൂട്ടീവ് മെമ്പർമാരായ മുസ്തഫ പുതുപ്പണം, ജോബി മോൻ വര്ഗീസ്, സുനിൽ സുശീലൻ, ആശ മുരളീധരൻ, പ്രകാശൻ പാപ്പുകുട്ടൻ എന്നിവർ ക്യമ്പിനു നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.