ബഹ്റൈൻ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ പങ്കാളികളായി

New Update
1fe892d2-bff3-45c2-98f1-428709bc344b

മനാമ: ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള മഹത്തായ ക്യാമ്പയിനിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എപിഎബി പങ്കാളികളായി. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്ന ഈ ഉദ്യമത്തിൽ അസോസിയേഷൻ അംഗങ്ങൾ പങ്കുചേർന്നു.

Advertisment

ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ക്യാൻസർ കെയർ ഗ്രൂപ്പ് ആണ് ഈ സദുദ്യമത്തിനാവശ്യമായ സഹായങ്ങൾ നൽകിയത്.

സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി അസോസിയേഷൻ അംഗങ്ങളായ ആതിര പ്രശാന്ത്, അഥർവ രഞ്ജിത്ത്, ആവ്നീ രഞ്ജിത്ത് എന്നിവർ സ്നേഹത്തിൻ്റെ മുടിയിഴകൾ ദാനം ചെയ്തു. ഇവരെ കൂടാതെ, ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിച്ച് നോവ ലേഡീസ് സലൂൺ, മിലുപ ബ്യൂട്ടി സലൂൺ എന്നീ സ്ഥാപനങ്ങളും മുടി നൽകുകയുണ്ടായി.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ
 പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച എപിഎബി സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആതിര പ്രശാന്ത്, ശാന്തി ശ്രീകുമാർ, ഷിജി ബിജു എന്നിവർ സംയുക്തമായി മുടികൾ ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി.

ക്യാൻസർ രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അസോസിയേഷൻ ഭാരവാഹികൾ സന്തോഷം രേഖപ്പെടുത്തി.

Advertisment