New Update
/sathyam/media/media_files/2025/06/19/baharin-kjhljk-2025-06-19-14-50-01.jpg)
മനാമ:പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും വേണ്ടി, ബഹ്റൈനിലെ സിവിൽ സർവീസ് ബ്യൂറോ സർക്കാർ മന്ത്രാലയങ്ങളിലെയും ഏജൻസികളിലെയും ഭൂരിഭാഗം ജീവനക്കാർക്കും സിവിൽ സർവീസ് ബ്യൂറോ റിമോട്ട് വർക്ക് പ്രഖ്യാപിച്ചു.
Advertisment
ഇത് പ്രകാരം ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ, 70% സർക്കാർ ജീവനക്കാരും വീടുകളിൽ നിന്ന് ജോലി ചെയ്യും. ബാക്കിയുള്ള 30% ജീവനക്കാർ ഓഫീസുകളിൽ ഹാജരാകുന്നത് തുടരും. അടിയന്തര സാഹചര്യങ്ങളിൽ ശാരീരിക സാന്നിധ്യം ആവശ്യമുള്ള അവശ്യ മേഖലകളെയും പ്രത്യേക പ്രോട്ടോക്കോളുകൾ ഉള്ള വിഭാഗങ്ങളെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ ഉയർന്ന ജാഗ്രതാ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും സേവനങ്ങളുടെ തുടർച്ച നിലനിർത്തുകയുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.