മനാമ: കെ.എൻ.ബി.എയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് സ്മാർട്ട് ബ്ലസ്റ്റ് കെ.എൻ.ബി.എ കപ്പ് നാടൻ പന്തുകളി മെഗാ ഫൈനൽ മത്സരത്തിൽ കെ.എൻ. ബി.എ സ്ട്രൈക്കേഴ്‌സിനെ ഒരു വരക്ക് തോൽപിച്ചുകൊണ്ട് ബി.കെ.എൻ.ബി.എഫ് ജേതാക്കളായി.
തോമസ് വി.കെ (ഐ.സി.ആർ.എഫ്) ഫൈനൽ മത്സരങ്ങൾ ഉത്‌ഘാടനം നിർവഹിച്ചു കെ.എൻ.ബി.എ അസോസിയേഷന് എല്ലാവിധ പിന്തുണയും പ്രഖാപിച്ചു. മത്സരത്തിന് വിജയാശംസകൾ അർപ്പിച്ചു ഗോപിനാഥൻ മേനോൻ (ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ), മോനി ഒടിക്കണ്ടത്തിൽ, ഇ.വി രാജിവൻ,സൈദ് ഹനീഫ് , രത്‌നാകരൻ പ്രതിഭ, അബുബക്കർ പ്രതിഭ, ഡോ. സലാം മമ്പാട്ടുമൂല, അൻവർ നിലമ്പുർ, അൻവർ പട്ടാമ്പി, ജയേഷ് താന്നിക്കൽ, ഷാജിൽ ആലക്കൽ, ദിപു എം,കെ,. അഷ്‌റഫ്, രാജു കല്ലുംപുറം, ബിനു കുന്നംത്താനം, സാജൻ തോമസ് എന്നിവർ വേദിയിൽ സന്നിതരായിരുന്നു.
സ്വാഗതം കെ.എൻ.ബി.എ പ്രസിഡന്റ് മൊബി നിർവഹിച്ചു. ഷിജോ തോമസ് നിയന്ത്രിച്ച മത്സരത്തിൽ റെജി കുരുവിള, ഡെൽഫിൻ, വിനു റഫറികളായി. മികച്ച കൈവെട്ടുകാരൻ - ശ്രീരാജ് (ബി.കെ.എൻ.ബി.എഫ് എ ടീം ), മികച്ച പിടുത്തക്കാരൻ - ക്രിസ്റ്റി (കെ.എൻ.ബി.എ സ്‌ട്രൈക്കേഴ്‌സ്), മികച്ച കാലടികാരൻ - ശ്രീരാജ് (ബി.കെ.എൻ.ബി.എഫ് എ ടീം), മികച്ച പൊക്കിവെട്ടുകാരൻ - ജിതിൻ (കെ.എൻ.ബി.എ ഫാൽക്കൺ), ഫൈനലിലെ മികച്ച കളിക്കാരൻ - ശ്രീരാജ് (ബി.കെ.എൻ.ബി.എഫ് എ ടീം), ടൂർണമെന്റിലെ മികച്ച കളിക്കാരൻ - ക്രിസ്റ്റി (കെ.എൻ.ബി.എ സ്‌ട്രൈക്കേഴ്‌സ്), മെമ്മോറബ്ൾ പെർഫോർമർ ഓഫ് ദി ടൂർണമെന്റ് റിന്റോ (ബി.കെ.എൻ.ബി.എഫ് ബി), ലിബു(ബി.കെ.എൻ.ബി.എഫ് ബി), ഷിനു(കെ.എൻ.ബി.എ സ്‌ട്രൈക്കേഴ്‌സ്), അനന്ദു (കെ.എൻ.ബി.എ സ്‌ട്രൈക്കേഴ്‌സ്), ബെസ്ററ് ഓഫ് ലെജന്റ്സ് മാച്ച്, പ്രസാദ് (ബി.കെ.എൻ.ബി.എഫ് ലെജന്റ്സ്). മത്സരശേഷം ഈ വർഷം നടത്താനിരിക്കുന്ന ഇന്റർനാഷണൽ നാടൻ പന്തുകളി ടൂർണമെന്റിന്റെ പ്രഖാപനം കെ.എൻ.ബി.എ ബഹ്‌റൈൻ ചെയർമാൻ രഞ്ജിത്ത് കുരുവിളയും സ്ക്രെട്ടറി രൂപേഷും ചേർന്ന് നിർവഹിച്ചു.