/sathyam/media/media_files/W45NsvCSQOyEIBR1gMyn.jpg)
മനാമ: ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ 2024ന് ഗംഭീര തുടക്കം. ബഹ്റൈൻ ടൂറിസം എക്സിബിഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവൽ വിവിധ റസ്റ്റോറന്റ്, ഹോട്ടല്‍ എന്നീ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മാസം 8 മുതൽ 24 വരെയാണ് പുതുതായി ബഹ്റൈൻ്റ വികസന മേഖലയിലേക്ക് കുതിക്കുന്ന മറാസ്സി ബഹ്റൈനിൽ ഭക്ഷണപ്രിയര്‍ക്ക് വേണ്ടി ആരംഭിച്ചത്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഏറെ മനോഹരമായ നിലയിൽ നിർമ്മിച്ച ദിയാർ അൽ മുഹറഖിലെ മറാസിയിൽ ഒരുക്കിയത് ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്. ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷനാണ് ഇത്തവണത്തെ ഫെസ്റ്റിവെൽ.
വൈവിധ്യമാർന്ന നിരവധി വിനോദ പരിപാടികളടക്കം അറബിക്, ഏഷ്യൻ, അമേരിക്കൻ രുചികളാണ് ഫെസ്റ്റിവലിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ബഹ്‌റൈനിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന രുചികളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ബഹ്റൈൻ ഫുഡ് ഫെസ്റ്റിവെൽ.
കച്ചവട രംഗത്ത് പുതിയ ഉണർവ് നൽകുന്നതിൻ്റെ ഭാഗമായി ബഹ്റൈൻ ടൂറിസം ഏറെ മുൻഗണ നൽകുന്നതാണ് ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ.