ബഹ്‌റൈൻ : ബഹ്‌റൈൻ ഫോർട്ടി ബ്രോദേഴ്സ് മൂന്നാമത് ഇന്റെര്ണല് ടൂർണമെന്റ് നടന്നു. കഴിഞ്ഞ വ്യാഴാഴ്ച ഭൂരി സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടന്നത് . 6 ടീമുകൾ പങ്കെടുത്ത വാശിയെറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്കു വമ്പൻസ് ടീമിനെ ഖലീൽഭായ് നയിച്ച സ്കൈവീൽ ടീം പരാജയപെടുത്തി.
ഫൈനൽമത്സരത്തിൽ ഖലീൽ, ജാക്ക്സൺ, നൗഫൽ എന്നിവർ സ്കോർ ചെയ്തു. ടൂർണമെന്റ് ബെസ്റ്റ് ഗോൾ ട്രോഫി ഇസ്മായിൽ, സ്റ്റോപ്പർ സാജിദ്, ഗോളി പ്രസാദ് എന്നിവരും കരസ്ഥമാക്കി വിജയികൾക്കുള്ള സമ്മാനങ്ങൾ ക്ലബ്ഭാരവാഹികളായ, ബാബു, മുസ്തഫ, ഇസ്മായിൽ എന്നിവർ സമ്മാനിച്ചു.