ബഹ്റൈൻ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാവിഭാഗം അനുമോദനവും യാത്രയയപ്പും നടത്തി

New Update
2b6d8e84-f69b-47cd-b1d0-409f72bbbd6a

മനാമ:  ബഹ്റൈൻ പ്രവാസ ജീവിതത്തിൽ നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന  പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന സഈദ റഫീഖിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം യാത്രയയപ്പ് നൽകി.

Advertisment

വനിതകൾക്കിടയിൽ അസോസിയേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും, ജന സേവന പ്രവർത്തനങ്ങളിൽ  വേറിട്ട കയ്യൊപ്പ് പതിപ്പിക്കുന്നതിലും മാതൃകയായിരുന്നു സഈദ റഫീഖെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിഫ ഏരിയ അസിസ്റ്റൻറ് ഓർഗനൈസർ ബുഷ്റ റഹീം സഈദ റഫീഖിന് മൊമെൻ്റോ നൽകി.  അസോസിയേഷൻ്റെ മുതിർന്ന നേതാവും ബഹ്റൈൻ നാഷണൽ ഗ്യാസിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്ന അഹ്‌മദ് റഫീഖിന്റെ പത്നിയാണ് സഈദ റഫീഖ്. 

 ഖുർആൻ മനപ്പാഠമാക്കിയ മകൾ നജ്ദ റഫീഖിനേയും പരിപാടിയിൽ ആദരിച്ചു.
നജ്ദ റഫീഖിനുള്ള മൊമെൻ്റോ റിഫ ഏരിയ ഓർഗനൈസർ ഡോ. ഷഹനാബി റിയാസ് നൽകി. ശംല ശരീഫ്, ഫാത്തിമ സാലിഹ്, ലുലു പറളി, ഫസീല മുസ്തഫ, ലൂന ഷഫീഖ്, സുമയ്യ ഇർഷാദ്, ആബിദ എന്നിവർ സംസാരിച്ചു. 

1034d1d6-f8c5-4986-9a06-9d113880f75a

ലാലിഹ ആഷിഫിന്റെ പ്രാർഥനയോടെ ദിശ സെൻ്ററിൽ നടന്ന പരിപാടിയിൽ ഏരിയ ബുഷ്റ റഹീം അധ്യക്ഷത വഹിച്ചു. സോന സക്കരിയ സ്വാഗതം പറയുകയും സൗദ പേരാമ്പ്ര സമാപനം നിർവഹിക്കുകയും ചെയ്തു. ശബീഹ ഫൈസൽ, നാസ്നീൻ  അൽതാഫ്, ഷാനി സക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment