ബഹ്റൈൻ വൈബ്രന്റ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി

New Update
eddd526f-278f-41fe-a5bb-70726adbbbc2

മനാമ: ബഹ്റൈനിലെ വൈബ്രൻ്റ് ഇന്ത്യ എം എം എസ് മഞ്ചാടി ബാലവേദി  ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ക് ദിനം വൈബ്രന്റ് ഇന്ത്യ എന്ന പേരിൽ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ ആഘോഷിച്ചു,എം എം എസ് ഓഫീസിൽ നടന്ന പരിപാടിയിൽ ദേശാഭക്തി ഗാന മത്സരവും പ്രസംഗ മത്സരവും ക്വിസ് മത്സരവും, മധുര വിതരണവും അടക്കം നിരവധി പരിപാടികൾ അരങ്ങേറി, ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും പുതു തലമുറയിലെക്ക് പകർത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

Advertisment

 മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം കേക്ക് മുറിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു,മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് അധ്യക്ഷൻ ആയിരുന്നു, സഹ കൺവീനർ ആയ ആര്യനന്ദ ഷിബു മോൻ സ്വാഗതം ആശംസിച്ചു, എം എം എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ വിഷയവതരണം നടത്തി.

മഞ്ചാടി ഭാരവാഹികൾ ആയ അക്ഷയ് ശ്രീകുമാർ, അയ്യപ്പൻ അരുൺകുമാർ, റിയ മൊയ്‌ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, എം എം എസ് ജോ. സെക്രട്ടറിമാരായ മുബീന മൻഷീർ,ബാഹിറ അനസ്, സ്പോർട്സ് വിംഗ് കൺവീനർ മൊയ്‌ദീ ടി എം സി, എക്സികുട്ടീവ് അംഗം സൗമ്യ ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment