ബഹ്റൈൻ ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്

New Update
kabeer muhammad

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കബീർ മുഹമ്മദിന്റെ രണ്ടാം അനുസ്മരണ യോഗം ജൂലൈ 11-ന് വൈകുന്നേരം 5 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. 

Advertisment

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും, ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും.

സംഘടനയിലെ സൗമ്യസാന്നിധ്യമായിരുന്നു അദ്ദേഹം. ബഹ്‌റൈനിലെ സാമൂഹിക മണ്ഡലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കബീർ മുഹമ്മദിന്റെ അനുസ്മരണ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയൻ ടി.പി., ജനറൽ സെക്രട്ടറി ഹരിശങ്കർ പി.എൻ., ട്രഷറർ ശരത് കണ്ണൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment