ബഹ്റൈൻ കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

New Update
karunya baharin

മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വരുന്നതിൻ്റെഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ  സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.

Advertisment

കാരുണ്യ വെൽഫെയർ ഫോറം മാതൃകയായി.150 പരം സാധാരണക്കാരായ സഹോദരങ്ങൾ വസിക്കുന്ന ക്യാമ്പിൽ നൽകിയ  വിരുന്നിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ ഉദ്ഘാടനം നടത്തി.

karunya baharin124

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്,ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്,ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്,അസിസ്റ്റന്റ് സെക്രട്ടറിഷഹീൻ അലി,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർസ്് കാത്തു സച്ചിൻ ദേവ്,  സുജ മോനി ,തോമസ് ജോൺ ,സതീശൻ നായർ,അഭിഷേക്,ഷമീർ എന്നിവർ പങ്കെടുത്തു.

baharin karunya

കാരുണ്യ വെൽഫെയർ ഫോറത്തിന്റെ അംഗങ്ങൾ  താഴ്ന്ന വരുമാന കാരുടെയും വേതനം ലഭിക്കാത്തവരുടെയും ഇടയിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന്  പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ജനറൽ കൺവീനർ 
റെനീഷ് റെജി തോമസ് നന്ദി രേഖപ്പെടുത്തി.

 

Advertisment