ബഹ്റിൻ കെസിഎ ലേഡീസ് വിങ് വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

New Update
kca baharin women

ബഹ്റിൻ:  കെസിഎ ലേഡീസ് വിങ്  വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെസിഎ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ      ഷൂറ കൗൺസിൽ അംഗം നാൻസി ഖേദുരി  മുഖ്യാതിഥിയായി പങ്കെടുത്തു.    

Advertisment

സലാം ബഹ്റിൻ മാഗസിൻ  എഡിറ്റർ  മീരാ രവി,    ലൈഫ് ആൻഡ് സ്റ്റൈൽ മാനേജിങ് ഡയറക്ടർ  ഹീന മൻസൂർ,   ന്യൂ ഇന്ത്യ അഷ്വറൻസ്  സി ഓ ഓ നിമിഷ സുനിൽ കദം, ആർട്ടിസ്റ്റും മൗണ്ടനീറുമായ മധു ശാരദാ എന്നിവർ വിശിഷ്ടാതിഥികളായി അതിഥികളായി പങ്കെടുത്തു.


 ചടങ്ങിൽ വെച്ച്  മുഖ്യാതിഥി നാൻസി  ഖേദുരിക്ക് കെ സി എ  ബീക്കൺ ഓഫ് ഹാർമണി അവാർഡ് സമ്മാനിച്ചു. മീരാ രവിക്ക് മീഡിയ എക്സലൻസ് അവാർഡും,  ഹീന മൻസൂറിന് ട്രെയിൽ ബ്ലേസർ ഇൻ ബിസിനസ് അവാർഡും, നിമിഷ സുനിൽ കദമിന് ഇൻസ്പെയറിങ് ലീഡർഷിപ്പ് അവാർഡും മധു ശാരദയ്ക്ക് ക്രിയേറ്റീവ് വിഷനറി അവാർഡും സമ്മാനിച്ചു.

കെസിഎ യിലെ മുതിർന്ന വനിതാ അംഗങ്ങളെയും, ലേഡീസ്  വിംഗ്   മുൻ പ്രസിഡന്റ് മാരെയും, ലേഡീസ് വിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ വച്ച് ആദരിച്ചു.

kca baharin women12

ലേഡീസ് വിങ് ജനറൽ സെക്രട്ടറി സിമി അശോക് സ്വാഗതം ആശംസിച്ച ചടങ്ങിൽ  കെസിഎ പ്രസിഡന്റ് ജയിംസ് ജോൺ അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യൻ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ലേഡീസ് വിങ് കൺവീനർ ലിയോ ജോസഫ്, ചിൽഡ്രൻസ് വിംഗ് കൺവീനർ സജി ലൂയിസ് എന്നിവർ സംസാരിച്ചു.

Advertisment