ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് വെള്ളിയാഴ്ച മുതൽ

New Update
nadan panthukali

മനാമ :  ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റ് നാളെ വൈകുന്നേരം 3 മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും.

Advertisment

ടൂർണമെന്റിൽ കുമാരനല്ലൂർ, വാകത്താനം, മീനടം, ചമ്പക്കര എന്നീ നാല് ടീമുകൾ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങൾ നൽകുന്നതാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ചമ്പക്കര ടീം വാകത്താനം ടീമിനെ നേരിടും എന്ന് ടൂർണമെന്റ് കമ്മറ്റി കൺവീനർ സന്തോഷ്‌ പുതുപ്പള്ളി അറിയിച്ചു.

Advertisment