New Update
/sathyam/media/media_files/2025/08/21/1cd86786-e333-489e-9885-4de110277e56-2025-08-21-17-30-20.jpg)
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025-ൽ പങ്കെടുക്കാൻ എത്തിയ മുഖ്യാതിഥികൾക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. മാത്യു കുഴൽനാടൻ എം.എൽ.എ, മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് വി.എസ്. ജോയി, യുവഗായകൻ ഹനാൻ ഷാ എന്നിവർക്കാണ് ഐ.വൈ.സി.സി പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരണം നൽകിയത്.
Advertisment
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു