/sathyam/media/media_files/2025/11/03/03319b98-ff84-4131-93f4-d7d16a80dfce-2025-11-03-14-49-46.jpg)
മനാമ: ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്റ്റൽ പാലസിൽ ഹോട്ടലിൽ വച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/03/ff1a0662-0bb2-4e49-896f-21740579e131-2025-11-03-14-55-01.jpg)
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി മുഖ്യാതിഥിയായും അൽ റീം ഗേറ്റ് ചെയർമാന് മൊഹ്‌സീൻ മുഹമ്മദ് മൊഹ്‌സീൻ വിശിഷ്ട അതിഥിയായും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/03/6cadd414-7ce6-4aee-a131-6575f35bed87-2025-11-03-14-55-24.jpg)
കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ,ഹിദ്ദ് ഏരിയ കോഡിനേറ്റർ ആയ സജി കുളത്തിങ്കൽ ,ഏരിയ ജോയിന്റ് സെക്രട്ടറി വിമൽ മുരുകേശൻ , ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ വിപിൻ മനോഹരൻ നന്ദി രേഖപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/11/03/4e827f54-e8d3-415e-8fa5-ac86ca6bad42-2025-11-03-14-57-40.jpg)
സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/03/dc12c27b-cdaa-4b7c-95d3-0e02acddef6f-2025-11-03-14-58-53.jpg)
വിഭവസമൃദ്ധമായ ഓണസദ്യയും കെ പി എ സിംഫണി
കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അംഗങ്ങൾ പങ്കെടുത്ത ഓണക്കളികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us