മനാമ: കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാർക്കും അവരുടെ ഫാമിലിക്കുമായി മനാമ എമിരേറ്റ്സ് ടവറിലെ എക്സ്പ്രസ്സ് റെസ്റ്റോറന്റ് ഹാളിൽ നടത്തിയ ഇഫ്താർ സംഗമംശ്രദ്ധേയമായി.നൂറിൽ പരം ആളുകൾ പങ്കെടുത്ത കുടുംബ സംഗമം ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജുജോർജ് ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/03/22/Bct9HjuRr5iY3bqMYIF9.jpg)
ജനറൽ സെക്രട്ടറി ജോജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിച്ചു. ഇന്ത്യൻ ലേഡീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി വാണി ശ്രീധർ,പ്രമുഖ സാമൂഹ്യ പ്രവർത്തകനും മനാമ സെൻട്രൽ മാർക്കറ്റ് അസ്സോസിയേഷൻ പ്രസിഡന്റ്മായ സലാം മമ്പാട്ടുമൂല,കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ യൂ.കെ,സാമൂഹ്യ പ്രവർത്തകനായ മൻഷീർ,രാജേഷ്,രക്ഷാധികാരി ഗോപാലൻ വി.സി,ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി,ഡയറക്ടർ ബോർഡ് മെമ്പറും ഇഫ്താർ കൺവീനറുമായ സലീം ചിങ്ങപുരം,ശ്രീജിത്ത് കുറിഞ്ഞാലിയോട്,ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ,ലേഡീസ് വിംഗ് ചീഫ് കോഡിനേറ്റർ സന്ധ്യ രാജേഷ്,സെക്രട്ടറി ശ്രീനന്ദ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
/sathyam/media/media_files/2025/03/22/6HOTUeDA84gMkh1tNLls.jpg)
ട്രഷറർ റിഷാദ് വലിയകത്ത് സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അഷ്‌റഫ്,ബിനിൽ,സുബീഷ്,ശ്രീജിത്ത് അരകുളങ്ങര, വികാസ്,ജാബിർ കൊയിലാണ്ടി, രാജേഷ്,രാജീവ്,മൊയ്‌ദു പേരാമ്പ്ര,ബഷീർ,ജാബിർ തിക്കോടി,നിസ്സാർ,നികേഷ്,അജേഷ്,അതുൽ,ഷെസ്സി രാജേഷ്,ഷൈനി ജോണി,അസ്‌ല നിസ്സാർ,റീഷ്മ ജോജീഷ്,ഉപർണബിനിൽ,രഞ്ജുഷ രാജേഷ്,അരുണിമ ശ്രീജിത്ത്,റഗിനവികാസ്,അശ്വനി നിഗേഷ്,ദീപ അജേഷ്,അനിത,മിനി ജ്യോതിഷ്, അസ്ന റിഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.