ബഹ്റൈൻ ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

New Update
baharin may day

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് മെയ്ദിനത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു.  

Advertisment

തൊഴിലാളി ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം ബഹറിനിലെ വിവിധ ഇടങ്ങളിൽ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുകൊണ്ട് നാനൂറിലധികം തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും അത്താഴ പായ്ക്കറ്റുകളും ,മധുര പലഹാരങ്ങളും കുടിവെള്ളവും പഴവർഗങ്ങളും  വിതരണം ചെയ്തു.


ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ നടന്നത് എന്ന് സത്യം ഓൺലൈൻ ന്യൂസിനെ വാർത്താ കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു

Advertisment