ബഹ്‌റൈൻ : കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, ബഹ്‌റൈൻ സാഹിത്യ വിഭാഗം നയിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്‌മരണംസംഘടിപ്പിക്കുന്നു. "ഓർമ്മകളിലെ എം.ടി. - സിനിമയും സാഹിത്യവും" എന്ന വിഷയത്തിൽ ബഹറിനിലെ സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ സംസാരിക്കും.
കൂടാതെ എം.ടി. സിനിമ ആധാരപ്പെടുത്തിയുള്ള ചില പാട്ടുകളും എം. ടി. സിനിമകളുടെ ഓർമ്മപ്പെടുത്തലാകും.
എം.ടി. യുടെ സിനിമ, സാഹിത്യ മേഖലകളിലെ കൈയൊപ്പുകൾ, പത്രപ്രവർത്തനം, വിമർശാത്മകമായ എഴുത്തുകൾ, പുതു തലമറയിലേക്ക് പകരുന്ന സാഹിത്യ സംഭാവനകൾ ഒക്കെ സംസാരത്തിൽ പരാമർശിക്കപ്പെടും.
ഇന്ന് വൈകിട്ട് കൃത്യം 8 മണിക്ക് കെ. എസ്. സി. എ. ആസ്ഥാനത്ത് ആരംഭിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ കുടുംബാംഗങ്ങളേയും, ബഹ്‌റിനിലെ എല്ലാ സിനിമ-സാഹിത്യ പ്രേമികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി എന്റർടൈൻമെന്റ് ആൻഡ് സാഹിത്യവിഭാഗം സെക്രട്ടറി, ശ്രീ. മനോജ് നമ്പ്യാർ (36238659), കൺവീനർ, ശ്രീ. അജയ് നായർ (39130301) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.