മനാമ: ബഹ്‌റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ് കിരീടം കരസ്ഥമാക്കി. ഗ്രൂപ്പ് തലത്തലുള്ള മത്സരങ്ങളിൽ റഹ്മാൻ ചോലക്കൽ, കബീർ എരമംഗലം, ജിഷ്ണു എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾ കരസ്ഥമാക്കി.
മാൻ ഓഫ് ദി സീരിസ് - റഹ്മാൻ ചോലക്കൽ ( ഹണ്ടേഴ്‌സ് മലപ്പുറം), മാൻ ഓഫ് ദി ഫൈനൽ - ജിഷ്ണു (ഹണ്ടേഴ്‌സ് മലപ്പുറം), ബെസ്റ്റ് ബാറ്റ്സ് മാൻ - റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്‌സ് മലപ്പുറം ), ബെസ്റ്റ് ബൗളർ - സൂരജ് (ഫൈറ്റേഴ്സ് മലപ്പുറം), മോസ്റ്റ് സിക്സ് -റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്‌സ് മലപ്പുറം ), ഫെയർ പ്ലേ അവാർഡ് - ടീം ഫൈറ്റേഴ്സ് മലപ്പുറം എന്നിവരും നേട്ടങ്ങൾക്ക് അർഹരായി.
/filters:format(webp)/sathyam/media/media_files/2025/07/08/33779246-dfcb-4d71-a621-65e7ee8a403f-2025-07-08-22-33-15.jpg)
ടൂർണമെന്റിനു വേണ്ടി എല്ലാ പിന്തുണയും തന്നു സഹകരിച്ച മെഗാ സ്പോൺസറായ എം.എം. എസ്.ഇ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്,മറ്റു സ്പോൺസർമാരായ ശിഫ അൽ ജസീറ, വേൾഡ് ടെൽ മൊബൈൽ, സിൽവാൻ ബിസിനസ് ഗ്രൂപ്പ്, മിറാക്കിൾ ജനറൽ ട്രേഡിങ്, ട്രാൻഡ്സ്, അൽ ദാർ ദാറക്ക് കൺസ്ട്രക്ഷൻ ട്രേഡിംഗ് തുടങ്ങി മുഴുവൻ സ്പോൺസർമാരോടുംഗ്രൗണ്ട് തന്നു സഹായിച്ച റാപ്റ്റർ സി.സി ടീമിനോടും ബി എം ഡി എഫ് ഭാരവാഹികൾ നന്ദി അറിയിക്കുകയും വരും സീസണുകളിൽ വേണ്ട പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം രക്ഷാധികാരി ബഷീർ അമ്പലായി ,പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, സ്പോർട്സ് കൺവീനർ റഹ്മത്തലി , മറ്റു ഭാരവാഹികളായ സകരിയ്യ പൊന്നാനി, പി.മുജീബ് റഹ്മാൻ, റസാഖ് പൊന്നാനി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു .അൻസാർ എരമംഗലം, അസ്ഹറുദ്ദീൻ അക്കു,ബാസിത്ത് നിലമ്പൂർ, സജീഷ്, ശിഹാബ് പൊന്നാനി തുടങ്ങിയർ ടൂർണമെൻ്റ് നിയന്ത്രിച്ചു.