മനാമ: കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് തീവ്രവാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയും ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മാതൃകയായി.
മനാമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധയിടങ്ങളിലെ മലപ്പുറം ജില്ലാ പ്രവാസി അംഗങ്ങൾ പങ്ക് ചേർന്നു.