പവിഴ ദ്വീപിൽ നടന്ന ജില്ലാ ഫുട്ബോൾ ആവേശമൽസരത്തിൽ ബഹ്റൈൻ മലപ്പുറം ജില്ലാ ഫോറം ജേതാക്കളായി

New Update
5d852789-a91a-4bdc-a674-812b92c9797d

മനാമ: ബഹ്റൈനിൽ 40 ബ്രദേഴ്സ് സംഘടിപ്പിച്ച  ആവേശം നിറഞ്ഞ ജില്ലാകപ്പ് ടൂർണമെന്റിൽ എതിരില്ലാത്ത 2 ഗോളുകൾക്ക്  കെഎംസിസി കാസർഗോഡിനെ തകർത്ത് ബി എം ഡി എഫ് മലപ്പുറം ചാമ്പ്യന്മാർ ആയി.

Advertisment

കളിയുടെ ആദ്യ പകുതിയിൽ മനുവിന്റെ ഗോളിൽ ലീഡ് നേടിയ മലപ്പുറം, കളിയുടെ സകല മേഖലയിലും സമ്പൂർണ അധിപത്യം പുലർത്തിയാണ് തങ്ങളുടെ ആദ്യ ജില്ലാ കപ്പ് കീരിടം അണിഞ്ഞത്. രണ്ടാം പകുതിയിൽ മനോഹര ഗോളിലൂടെ മുസ്താക് മലപ്പുറത്തിന്റെ വിജയത്തിന് തിളക്കം കൂട്ടി.

മലപ്പുറത്തിന്റെ തന്നെ മുസമിൽ മികച്ച കളിക്കാരൻ ആയും വിഷ്ണു ടോപ്സ്കോറർ ആയും തിരഞ്ഞെടുകപ്പെട്ടു. 3 കളിയിലും ഒരു ഗോൾ പോലും വഴങ്ങാതെ ഗ്യാലറി നിറഞ്ഞ മലപ്പുറത്തിൽ അലി ആണ് മികച്ച ഗോൾകീപ്പർ ആയി മാറിയത്.

7d40ddc2-ed78-4448-909b-6a58c72bf406

മാനേജർ മൊയ്തീൻ  അസിസ്റ്റന്റ് ആയി ഷരീഫ്, അർഷാദ്, ഹബീബ് , നൗഫൽ എന്നിവരും ടീം കോർഡിനേറ്റർ റഹമത്ത് അലി, ബി എം ഡി എഫ് ജനറൽ സെക്രട്ടറി സമീർ പൊട്ടച്ചോല എന്നിവർ ആണ് മലപ്പുറത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

നേരത്തെ സെമിയിൽ കാസർഗോഡ് കെ.എം.സി സി എതിരില്ലാതെ ഒരു ഗോളിന് തൃശ്ശൂരിനെയും മലപ്പുറം 3 ഗോളുകൾക്ക് കോഴിക്കോടിനെയും തകർത്താണ് ഫൈനലിൽ കയറിയത് കപ്പ് നേടി ജേതാക്കളായത്

Advertisment