ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു.

New Update
9749215a-cd54-46b2-b4bf-bbeb7301e8a5

മനാമ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈ എഴുത്ത് പ്രതി തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം കരസ്ഥമാക്കിയ അറിയപ്പെടുന്ന കലിഗ്രാഫി കലാകാരൻ മുഹമ്മദ് ജസീം ഫൈസിയെ ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisment

3b6cfe62-182a-4c72-9e02-33b16d800a34

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയാണ് മുഹമ്മദ് ജസീം ഫൈസി. ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം പ്രസിഡണ്ട് സലാം മമ്പാട്ട്മൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ, സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻ്റ് സകരിയ്യ പൊന്നാനി, മറ്റു ഭാരവാഹികൾ ആയ റസാക്ക് പൊന്നാനി,മൗസൽ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. കാലിഗ്രാഫി പരിശീലനം നേടാൻ താൽപര്യമുള്ള ബഹ്റൈനിലെ പ്രവാസികൾക്കായി മുഹമ്മദ് ജസിം ഫൈസിയുടെ കീഴിൽ  പഠന ക്ലാസുകൾ സംഘടിപ്പിക്കും എന്നും  ഭാരവാഹികൾ അറിയിച്ചു.

Advertisment