ബഹ്റൈൻ : ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ് ,അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു.
ഈ മാസം 31 (31/07/2025 വരെ ഇങ്ങനെയുള്ള മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളുടെ വിവരങ്ങൾ താഴെ കൊടുത്ത നമ്പറുകളിലേക്ക് അയക്കാവുന്നതാണ്.
34135124 മൻഷീർ കൊണ്ടോട്ടി,36612810 രജീഷ് ആർ. പി