ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു വേറിട്ട മാതൃകയായി

New Update
f80a4348-d812-4505-9835-e17a04416e08

മനാമ: ബഹറൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി എം ഡി എഫ്) ജില്ലയിൽ നിന്നുള്ള നാല് പതിറ്റാണ്ടി അധികമായി പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Advertisment

dd806656-3ca0-4d7b-aa44-2153ebb0ec26

മനാമ കെ . സിറ്റി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ  നടന്ന പരിപാടിയിൽ  ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് അയലക്കാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, ട്രഷറർ അലി അഷറഫ്, പ്രോഗ്രാം കൺവീനർ കാസിം പാടത്തക്കായിൽ  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

മലപ്പുറം ജില്ലക്കാരായ നാലു  പതിറ്റാണ്ടുകളായി വിജയകരമായി പ്രവാസ ജീവിതം തുടരുന്ന മുതിർന്ന പ്രവാസികളായ എൻ.കെ  മുഹമ്മദലി, ബഷീർ അമ്പലായി, കെ. ടി. മുഹമ്മദലി ( ദാർ അൽ ഷിഫാ), ബാലൻ ബഹ്റൈൻ ഓക്ഷൻ, കുഞ്ഞലവി കരിപ്പായിൽ, അശോകൻ മേലേക്കാട്ട്, മുഹമ്മദലി പെരിന്തൽമണ്ണ, യാഹൂ ഹാജി, അഷ്റഫ് കുന്നത്തുപറമ്പ്, എ .എ. മുല്ലക്കോയ, ഹംസ കണ്ണൻ തൊടിയിൽ, വി.എച്ച് .അബ്ദുള്ള, മുഹമ്മദലി കെ പി, എ.വി ബാലകൃഷ്ണൻ, ഹനീഫ അയിലക്കാട്, മുഹമ്മദ് അഷ്റഫ് അലി തുടങ്ങിയവരെയാണ് മൊമെന്റുകൾ നൽകി ചടങ്ങിൽ ആദരിച്ചത്. 

പതിറ്റാണ്ടുകൾക്കു മുമ്പ് ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് ബഹ്റൈനിൽ എത്തിച്ചേരുകയും ധാരാളം കഷ്ടപ്പാടുകൾ നിറഞ്ഞ അക്കാലത്തെ പ്രവാസജീവിതം ധീരമായി മുന്നോട്ടുകൊണ്ടുപോവുകയും നാടിന്റെയും ഒപ്പം കുടുംബത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച ത്യാഗോജ്വലമായ സംഭാവനകൾ യോഗത്തിൽ അനുസ്മരിക്കപ്പെട്ടു.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് ഈ പവിഴ ദ്വീപിൽ എത്തിച്ചേരുകയും ജീവിതം കര പിടിപ്പിക്കുകയും ചെയ്ത തീഷ്ണമായ അനുഭവങ്ങൾ മുതിർന്ന പ്രവാസികൾ  പലരും പങ്കുവെക്കുകയുണ്ടായി.

eda39b17-a141-4e92-abeb-70ddde8fde85

പ്രോഗ്രാം കോഡിനേറ്റർ അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ഭാരവാഹികളായ സക്കറിയ പൊന്നാനി, അഷ്റഫ് കുന്നത്തുപറമ്പ്, റസാക്ക് പൊന്നാനി, മുനീർ വളാഞ്ചേരി,അബ്ദുൽ ഗഫൂർ,സുബിൻ ദാസ്, സാജിദ് കരുളായി, ഷബീർ മുക്കൻ, രാജേഷ് വി കെ, വാഹിദ് വാഹി, ഷിബിൻ തോമസ്, റമീസ് തിരൂർ, ജഷീർ ചങ്ങരംകുളം, രജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment