ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഓണാഘോഷം ഓണ നിലാവ് 2025 സംഘടിപ്പിച്ചു

New Update
56ed1b52-af4c-4561-9d41-f1a631376915

ബഹറൈൻ : ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഈ വർഷത്തെ ഓണാഘോഷം" ഓണ നിലവ് 2025"  വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മനാമ കെ - സിറ്റി ഹാളിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും ബഹ്റൈനിലെ സാമൂഹിക സംഘടനാ  രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

Advertisment

വെള്ളിയാഴ്ച വൈകിട്ട് 7 മണിമുതൽ രാത്രി12 മണി വരെ നടന്ന പരിപാടിയിൽ വിവിധ കേരളീയ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറുകയുണ്ടായി.  ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം പാട്രോൺ ബഷീർ അമ്പലായിയുടെ  രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. 

136664ae-ef37-4874-bad8-414c5ed7a4d3

ആക്ടിംഗ് പ്രസിഡൻ്റ് റംഷാദ് അയലക്കാട് അധ്യക്ഷൻ ആയ പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ ബിജു ജോർജ്ജ് വിശിഷ്ട അതിഥിയായിരുന്നു.ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ് , രക്ഷാധികാരി മുഹമ്മദലി എൻ. കെ,പ്രോഗ്രാം കൺവീനർ കാസിം പടത്തകായിൽ, ട്രഷറർ അലി അഷറഫ് വാഴക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച പരിപാടിയിൽ എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു.

273401ee-4b0c-4008-9344-5e459e8d7ce8

ബഹറൈനിലെ സാമൂഹിക സംഘടനാ പ്രവർത്തന രംഗത്ത് പ്രമുഖ വ്യക്തിത്വങ്ങൾ ആയ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, കെ.ടി സലീം, അബ്ദു റഹ്മാൻ അസീൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഡോക്ടർ യാസർ ചോമയിൽ,  ജേക്കബ് തെക്ക് തോട്,  ഇ.വി രാജീവൻ, സയ്ദ് ഹനീഫ്, മോനി ഓടികണ്ടത്തിൽ, അജിത്ത് കണ്ണൂർ, മുരളീധരൻ പള്ളിയത്ത്,ജ്യോതിഷ് പണിക്കർ, റഫീഖ് അബ്ദുല്ല, മനോജ് വടകര,യുകെ ബാലൻ,ഡോക്ടർ ശ്രീദേവി, അബ്ദുൽ ജലീൽ മാധ്യമം, സിറാജ് പള്ളിക്കര മീഡിയവൺ, മജീദ് തണൽ,അനസ് റഹീം, ബദറുദ്ദീൻ പൂവാർ, ഗോപാലേട്ടൻ, രാജീവ് വെള്ളിക്കോത്ത്,ലത്തീഫ് മരക്കാട്ട്, സിയാദ് വളപട്ടണം, സത്യൻ പേരാമ്പ്ര,എബി തോമസ്,അൻവർ കണ്ണൂർ, നിസാർ കുന്നംകുളത്തിങ്ങൽ, ലത്തീഫ് കോളിക്കൽ,ഇജാസ് ജല്ലുസ് ട്രേഡിംഗ്, ഹുസൈൻ വയനാട്, ഷറഫ് അൽ കുഞ്ഞി,ശിഹാബ് കരുകപുത്തൂർ , മനോജ് പിലിക്കോട് ,മൂസ ഹാജി, മണിക്കുട്ടൻ, സുഭാഷ് അങ്ങാടിക്കൽ തുടങ്ങി നിരവധി പേര് പരിപാടിയിൽ സംബന്ധിച്ചു.

c4e6d515-9868-4e79-9ee6-d201ce160e3e

ഭാരവാഹികളായ അഷ്റഫ് കുന്നത്തു പറമ്പിൽ,റസാക്ക് പൊന്നാനി, സുബിൻദാസ്,സകരിയ്യാ പൊന്നാനി,സാജിദ് കരുള യി,അബ്ദുൽ ഗഫൂർ,മുനീർ വളാഞ്ചേരി, രാജേഷ് വി.കെ,  ഷബീർ മുക്കൻ ,ഷിബിൻ തോമസ്,  വാഹിദ് വാഹി , റമീസ് തിരൂർ,മനു തറയത്,ഫിറോസ് വെളിയങ്കോട്,ബഷീർ തറയിൽ,മുജീബ് പൊറ്റമ്മൽ, രജീഷ് ആർ.പി, ജഷീർ ചങ്ങരംകുളം,ശിഹാബ്, ബാബു എം.കെ. ,ബക്കർ,ഷാഹുൽ , മുബീന, റജീന ഇസ്മായിൽ ,ജുമിമുജി, , ഷാമിയ സാജിദ്,രേഷ്മ,അമ്പിളി, ബഷരിയ മുനീർ,നീതൂ രജീഷ് ,തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു

Advertisment