Advertisment

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഒരേ സമയം രണ്ട് തൊഴിലാളി വാസ സ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bmbf ifthar

മനാമ: മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തുടക്കം കുറിച്ച്  ബി എം ബി എഫ്.  എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ വിതരണം ഇത്തവണ തൂബ്ലിയി രണ്ട് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിച്ചു.

Advertisment

bmbf ifthar12

 ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തുടങ്ങിയ വർഷം തന്നെ നടത്തിവരുന്ന പരിശുദ്ധ റമളാനിലെ കർമ കാരുണ്യ പ്രവർത്തനം ഏറെ ജനകീയമായി.

ബഹ്റൈനിലെ വിവിധ തൊഴിലാളി വാസസ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസാനീയമാണ്.

bmbf ifthar13

തൂബ്ലിയിലെ അൽ റാഷിദ് ക്യാമ്പിലും ഹലയ്യ ഗ്രൂപ്പ് ക്യാമ്പിലുമാണ് വിതരണം തുടക്കം കുറിച്ചത്.  ചടങ്ങിൽ വൺ ബഹ്റൈ സാരഥി പ്രജിത്ത്ബി  എം ബി എഫ് ചാരിറ്റി പ്രവർത്തകരും നേതൃത്വം വഹിച്ചു

Advertisment