ബഹ്റൈൻ മലയാളി ഫോറത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു

New Update
malayali foram bharin

മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം ബിഎംസി യിൽ വെച്ച് വിപുലമായി നടത്തി. ചടങ്ങിൽ അജി പി ജോയ്, ഇ.വിരാജീവൻ ജയേഷ് താന്നിക്കൽ, ബാബു കുഞ്ഞിരാമൻ,ദീപ ജയചന്ദ്രൻ,എന്നിവർ സംബന്ധിച്ചു.

Advertisment

 ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പവിഴദ്വീപിനോട് നന്ദി രേഖപ്പെടുത്തിയാണ് പ്രാസംഗികർ സംസാരിച്ചത്.   രവി മരാത്ത് ചടങ്ങ് നിയന്ത്രിച്ചു. ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. ബഹ്റൈൻ മലയാളി ഫോറത്തിന്റെ പുതിയ പ്രസിഡന്റ്  ആയി അജി പി ജോയിയെ തെരഞ്ഞെടുത്തു  ജനറൽ സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, ട്രഷററായി സുനീഷ് മാവേലിക്കര എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമ്പിളി ഇബ്രാഹിം  വൈസ് പ്രസിഡൻ്റായും, റജീന ഇസ്മായിൽ ജോയിന്റ് സെക്രട്ടറിയായും, ശിവാബിക  മെംബർഷിപ്പ് സെക്രട്ടറിയായും,മനോജ് പിലിക്കോട്  എന്റർടെയ്മെന്റ്റ് സെക്രട്ടറിയായും, തോമസ് ഫിലിപ്പ്  മീഡിയാ കൺവീനറായും, ഇ.വി. രാജീവൻ അഡ്വൈസറി ബോർഡ് ചെയർമാനായും പ്രേം പിള്ള, ബാലു എന്നിവർ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായും 2025_2027 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ഇതോടൊപ്പം 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സാംസ്കാരിക ജീവകാരുണ്യ കലാ സാഹിത്യ കായിക സ്ത്രീ ശാക്തീകരണ ഐടി എ ഐ തുടങ്ങിയ മനുഷ്യൻ സ്പർശിക്കുന്ന സകല മേഖലകളിലും വേറിട്ടതും കുറ്റമറ്റതും ജനപങ്കാളിത്തവും  ജനാധിപത്യപരവുമായ അനേകം പ്രോഗ്രാമുകൾ തുടങ്ങാൻ ബഹ്റൈൻ മലയാളി ഫോറം പുതിയ കമ്മിറ്റി തീരുമാനിച്ചു.  ബഹ്റൈൻ മലയാളി ഫോറത്തിലേക്ക് അംഗങ്ങളാകാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
39156283,38424533,3909 6157

Advertisment