/sathyam/media/media_files/2025/11/20/78e33ae7-203f-43a7-bfa2-72f776b1e8b5-2025-11-20-21-42-18.jpg)
ബഹ്റൈൻ : ബഹ്റൈൻ മീഡിയ സിറ്റിയുടെ അഞ്ചാം വാർഷികാഘോഷവും ശ്രാവണ മഹോത്സവം 2025 ഗ്രാൻഡ്ഫിനാലെയും, ബിഎംസി ലീഡ് അവാർഡ് ദാനച്ചടങ്ങും നവംബർ 22 ശനിയാഴ്ച വൈകിട്ട് നടക്കും. ഈ വർഷത്തെ ബി എം സി ലീഡ് ഹ്യൂമാനിറ്റേറിയൻ അവാർഡ് ഇന്ത്യൻ ലേഡീസ് അസോസിയേഷൻറെ സ്നേഹ റിക്രിയേഷൻ സെന്ററിന് സമർപ്പിക്കും.
ബഹ്റൈൻ മീഡിയ സിറ്റിയുടെ അഞ്ചാമത്തെ വാർഷികവും ഓണാഘോഷങ്ങളുടെ ഗ്രാൻഡ്ഫിനാലെയും അവാർഡ് ദാന ചടങ്ങും നവംബർ 22 ശനിയാഴ്ച വൈകിട്ട് 7 30 മുതൽ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി ബഹ്റൈൻ പാർലമെൻറ് അംഗം ഹസ്സൻ ഈദ് ബുഖാമസ് പങ്കെടുക്കും. വിശിഷ്ടാതിഥികളായി നോർത്തേൺ അറേബ്യ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽഡോ ബെറാർഡി OSST, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ കബിസി, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് എന്നിവർ പങ്കെടുക്കും.
30 ദിവസം നീണ്ടുനിന്ന ബഹറിൻ മീഡിയ സിറ്റിയുടെ ഓണാഘോഷങ്ങൾക്ക് അന്നേദിവസം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ കൊടിയിറക്കത്തോടെ സമാപനം കുറിക്കുമെന്നും, ഒപ്പം ചടങ്ങിൽ ബിഎംസി ലീഡ് അവാർഡ് ദാനവും സംഘടിപ്പിക്കുമെന്നും, കഴിഞ്ഞ അഞ്ചുവർഷമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളും, ബഹ്റൈനിലെ പ്രവാസികൾക്ക് ജാതിമത ഭാഷാ ഭേദമെന്യേ ഏതൊരു കാര്യത്തിനും ഒത്തുകൂടാവുന്ന ഒരു ഇടമായി ബഹറിൻ മീഡിയ സിറ്റി മാറിയതിൽ സന്തോഷം ഉണ്ടെന്നും ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ഈ വർഷത്തെ ബി എം സി ലീഡ് ഹ്യൂമാനിറ്ററിയൻ അവാർഡ് ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഭിന്നശേഷി മക്കൾക്കായുള്ള സ്നേഹ റിക്രിയേഷൻ സെൻറർ നൽകുമെന്ന് ബിഎംസി ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. മുൻവർഷങ്ങളിൽ DAC -ൻറെ ശ്രീ. ഗോപിനാഥ് മുതുകാട്, ലൗഷോർ -ൻറെ ശ്രീ. യു. എ. മുനീർ, Tree of Life Society, ശ്രീ. ബാബ കലീൽ എന്നിവർക്കാണ് ഈ അവാർഡ് സമർപ്പിച്ചിട്ടുള്ളത്.
അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ ആണ് ബഹറിൻ മീഡിയ സിറ്റിയിൽ ഒരുങ്ങുന്നത്. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ബിഎംസിയിൽ യോഗം ചേർന്നു. യോഗത്തിൽ ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ ഉൾപ്പെടെ നിരവധി സംഘാടക സമിതി അംഗങ്ങൾ പങ്കെടുത്തു.
ശനിയാഴ്ച വൈകിട്ട് നടക്കുന്ന ആഘോഷ പരിപാടിയിൽ, ഗുരു വീരസിന്നു തമിഴ്മാരനും ടീമും അവതരിപ്പിക്കുന്ന കൈലാസ കാവ്യം എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. കൂടാതെ നിരവധി കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏവരെയും ഈ ആഘോഷ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുന്നിലത്ത് എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us