/sathyam/media/media_files/2025/08/17/baharin-mukharath-2025-08-17-21-21-29.jpg)
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു,
കുട്ടികളുടെ ദേശാഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം,മഞ്ചാടി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഉണർത്തുന്ന നൃത്തങ്ങൾ, സംഗീത പരിപാടി തുടങ്ങി നിരവധി വർണ്ണാഭമായ പരിപാടികൾ അരങ്ങേറി, എസ് വി ബഷീർ, ദീപ ജയചന്ദ്രൻ എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കൾ ആയിരുന്നു,
സാമൂഹിക സംഘടന പ്രവർത്തകർ ആയ ഡോ. ശ്രീദേവി, സെയ്ദ് ഹനീഫ്,ജി. മണിക്കുട്ടൻ, ഓ കെ കാസിം, ബിജുപാൽ,ശറഫുദ്ധീൻ മാരായമംഗലം എന്നിവർ പങ്കെടുത്തു,
പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്ന സമ്മാന ധാന ചടങ്ങിൽ എസ് വി ബഷീർ, ദീപ ജയചന്ദ്രൻ, എം എം എസ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് വടകര, ബാഹിറ അനസ്, മൊയ്തീ ടി എം സി, ഫിറോസ് വെളിയങ്കോട്, ശിഹാബ് കറുക പുത്തൂർ, മുബീന മൻഷീർ,വനിതാ വേദി ജോ. കൺവീനർ സൗമ്യ ശ്രീകുമാർ, മഞ്ചാടി ബാലവേദി കൺവീനർ മാരായ അഫ്രാസ്, ആര്യനന്ദ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ, അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, നിഖില ഷിജു,കിങ്ങിണി ശങ്കർ, മാരിയത്ത് അമീർഖാൻ, തസ്നിയ റൂബൈദ് എന്നിവർ നേതൃത്വം നൽകി