ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി കേരളപ്പിറവി ആഘോഷിച്ചു

New Update
45afed05-2e38-4493-95c3-716dd7974993

ബഹ്‌റൈൻ : കേരളത്തിന്റെ 70 മത് കേരളപ്പിറവി മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ ആഘോഷിച്ചു, കുട്ടികളുടെ പാട്ടുകളും കേരളപ്പിറവി ക്വിസ് മത്സരവും കേരള ചരിത്ര പഠനവും എല്ലാം ചേർത്ത് കൊണ്ടുള്ള ആഘോഷം ആണ് സംഘടിപ്പിച്ചത്.

Advertisment

 മഞ്ചാടി കൺവീനർ അഫ്രാസ് അഹ്‌മദ് നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് എം എം എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, വനിതാ വേദി ജോ. കൺവീനർ ഷീന നൗസൽ എന്നിവർ വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു.

എം എം എസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു, ട്രഷറർ ശിവശങ്കർ,ശിഹാബ് കറുകപുത്തൂർ മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, ബാഹിറ അനസ് എന്നിവർ സംബന്ധിച്ചു.

Advertisment