ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update
45ff18b0-7ca0-4086-95ed-19e54327665e

ബഹ്‌റൈൻ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, എം എം എസ് ഓഫീസിൽ വെച്ച് നടന്ന മഞ്ചാടി ബാലവേദി മീറ്റിംഗ് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.

Advertisment

ഭാരവാഹികളായി ആൺകുട്ടികളുടെ വിഭാഗത്തിൽ കൺവീനറായി അഫ്രാസിനെയും ജോ. കൺവീനർമാരായി അക്ഷയ് ശ്രീകുമാർ, അദ്വൈത് ശങ്കർ എന്നിവരെയും പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യനന്ദ കൺവീനർ ആയും ജോ. കൺവീനർമാരായി മരിയ ജോൺസൺ, ശ്രീഗൗരി എന്നിവരെയും മഞ്ചാടി എന്റർടൈൻമെന്റ് കൺവീനർ ആയി മുഹമ്മദ്‌ റാസിനെയും തെരഞ്ഞെടുത്തു. 

എം എം എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, എന്റർടൈൻമെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Advertisment