ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം ശിശുദിനം ആഘോഷിച്ചു

New Update
95c26351-0eb6-4bb7-b607-2e9038a02481

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14  ശിശുദിനാഘോഷം സംഘടിപ്പിച്ചു, കുട്ടികളുടെ പ്രസംഗങ്ങൾ, ഗാനാലാപനം, ക്വിസ് മത്സരം, തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.

Advertisment

 എം എം എസ് ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു, സെക്രട്ടറി സുനിൽ കുമാർ സ്വാഗതം ആശംസിച്ച പരിപാടി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് അബ്ദുൽ മൻ ഷീർ അമുഖ പ്രഭാഷണം നടത്തി.

 ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ, വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചാച്ചാജി അനുസ്മരണ പ്രഭാഷണം നടത്തി,ട്രഷറർ ശിവശങ്കർ നന്ദി പറഞ്ഞു,മുൻ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ ഭാരവാഹികൾ ആയ ബാഹിറ അനസ്, മൊയ്‌തീ ടി എം സി, മുബീന മൻഷീർ, ഹാഷിം കണ്ണൂർ,മഞ്ചാടി ബാലവേദി കൺവീനഴ്സ് ആയ അഫ്രാസ് അഹ്മദ്, ആര്യനന്ദ എന്നിവർ നേതൃത്വം നൽകി.

Advertisment