ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/hNVpIMvPZTztaRndbNW8.jpg)
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 തീയതികളിൽ അൽ അഹലി ക്ലബ് മൈതാനിയിൽ വച്ച് ജി. സി. സി. രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് പവിഴോത്സവം - 2024 എന്ന പേരിൽ നാടൻ പന്ത് കളി മത്സരം നടത്തും.
Advertisment
ടൂർണമെന്റിന് മുന്നോടിയായുള്ള ലോഗോ പ്രകാശനം കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിച്ചു. ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ റോബി കാലായിൽ, ബി. കെ. എൻ. ബി. എഫ് ചെയർമാൻ റെജി കുരുവിള, ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ പോൾ ജോൺ, മനോഷ് കോര, റെനിഷ് ജോസഫ്, ജോൺസൺ ജോൺ, സാജൻ തോമസ്, ഗോഡ്ലിൻ, തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കുവൈറ്റ്, യു. എ. ഇ, ഖത്തർ, കെ. എൻ. ബി. എ, ബി. കെ. എൻ. ബി. എഫ് ടീമുകൾ പവിഴോത്സവം - 2024 നാടൻ പന്ത് കളി മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.