/sathyam/media/media_files/S7NsAyJcHQpoFyWGOoHD.jpg)
മനാമ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പടവ് കുടുംബ വേദിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് നൽകി വരാറുള്ള എജ്യുക്കേഷൻ എക്‌സിലൻസി അവാർഡുകൾ സമ്മാനിച്ചു. പടവ് പ്രസിഡണ്ട് സുനിൽ ബാബു അധ്യക്ഷനായ ചടങ് ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു.
പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ, ഉമ്മർ പാനായികുളം, ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ കെ ടി സലീം, ഫസലുൽ ഹഖ് സെയ്ദ് റമദാൻ നദവി,എബ്രഹാം ജോൺ, അസിൽ അബ്ദുറഹ്മാൻ , അബ്ദുൽ സലാം എമിരേറ്റ്സ് മാർക്കറ്റ്, മന:ശാസ്ത്ര വിദഗ്ധൻ ഫാസിൽ താമരശ്ശേരി,അൽ റബീഹ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഷഫീൽ, ഹസൽ, ഈ വി രാജീവ്, അബ്ദുൽ മൻഷീർ, സൽമാൻ ഉൽ ഫാരിസ്, പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ സഹൽ തൊടുപുഴ, സജിമോൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞപാറ, അഷറഫ് ഒൺപോർട്ട്, മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽ ബാരി, കൊയ്‌വിള കുഞ്ഞ് മുഹമ്മദ്, സൈദ് മനോജ് എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
മുഹമ്മദ് ആദിൽ ഷാൻ, ഫാത്തിമ അഹലം, അഡ്വിൻ മാത്യു, ഡാനിഷ് പി എം, സന ഫാത്തിമ, ഹനാ നിയാസ്, ഇർഫാൻ മുഹമ്മദ്, മുഹമ്മദ് ബാസിൽ, ശ്രീപത് സുനിൽകുമാർ, അബൂബക്കർ മുഹമ്മദ് കുഞ്ഞ് , ശ്രീരാഗ് സുനിൽകുമാർ എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. സഗീർ ആലുവ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.