/sathyam/media/media_files/oMP2HruzWwdscLGzH4Fq.jpg)
മനാമ: ബഹ്‌റൈൻ മുത്തപ്പൻ സേവാ സംഘം, സ്റ്റാർ വിഷൻ ഇവന്സുമായി ചേർന്ന് ജൂൺ 17ന് നടത്താൻ ഇരിക്കുന്ന തിരുവപ്പന മഹോത്സവം 2024ന്റെ പോസ്റ്റർ പ്രകാശനം ഇന്നലെ ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ബഹ്‌റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബഹ്‌റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം പ്രസിഡന്റ് സുനേഷ് സാസ്കോ ആയിരുന്നു.
തിരുവപ്പന മഹോത്സവം ജനറൽ കൺവീനർ സതീഷ് മുതലയിൽ, സ്റ്റാർ ഇവൻസ് മാനേജിംഗ് ഡയറക്ടർ സേതുരാജ് കടക്കൽ, കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് എം ടി വിനോദ് കുമാർ, എസ് എൻ സി എസ് ചെയർമാൻ സുനീഷ്, ജി എസ് എസ് ചെയർമാൻ വിനുരാജ് , എൻ ഒ രാജൻ, ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ദിലീഷ്, എസ് എൻ സി എസ് സെക്രട്ടറി സജീവൻ, കെ വി പവിത്രൻ, മാതാ അമൃതനന്ദമയി സേവ സമിതി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത്, കെ ടി സലീം തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം ട്രഷറർ അരുൺകുമാർ നന്ദി പ്രകാശിപ്പിച്ചു