/sathyam/media/media_files/61XFzuZ8fTUaeRAYLw1r.jpg)
മനാമ: സാമൂഹ്യ പ്രവർത്തകനും പൊതുസമ്മതനും കവിയും സാഹിത്യകാരനുമായ കെ.എം. തോമസ് അച്ചായൻ നാല് പതിറ്റാണ്ടിലേറെയുള്ള ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജൂൺ മാസം 2 ന് നാട്ടിലേക്ക് മടങ്ങുന്നു.
തൻ്റെ പ്രവാസ ജീവിതത്തിൽ കിട്ടുന്ന സമയം സാമൂഹ്യസേവന രംഗത്തും കലാ സാഹിത്യ കവിതാരംഗത്തും ഒട്ടേറെ നന്മകൾ ബഹ്റൈനിലെ പൊതു സമൂഹത്തിന് സമർപ്പിക്കാനും പ്രവാസ ജീവിതത്തിൽ കഴിഞ്ഞതിൻ്റെ സംതൃപ്തിയോടെയാണ് ബഹ്റൈൻ എന്ന പവിഴ ദ്വീപിനോട് വിട പറയുന്നത്.
വിവിധ പുരസ്ക്കാരങ്ങൾ നേടിയ അദ്ദേഹം ദീർഘകാല ബഹ്റൈൻ പ്രവാസ ലോകത്ത് നന്മയുള്ള വലിയ സുഹൃദ് ബന്ധത്തിനും വഴിയൊരുക്കിയിട്ടാണ് യാത്രയാവുന്നത്.
ജീവകാരുണ്യ സാമൂഹ്യസേവന കൂട്ടായ്മയായ ബി.കെ.എസ്. എഫിൻ്റെ യാത്രയപ്പ് നാളെ ജൂൺ 1 ശനിയാഴ്ച മനാമ കെ.സിറ്റി സെൻ്ററൽ ഹാളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്നതാണന്നും ബി.കെ. എസ് എഫ് കൂട്ടായ്മ അംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്നും ഫോറം ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
നാട്ടിൽ പോയാലും ബഹ്റൈനിലെ വിവരങ്ങൾ യഥാസമയം അറിയാൻ ബി.കെ.എസ് എഫ് എന്ന നന്മകളുടെ കൂട്ടായ്മയിൽ ഭാഗമാവുമെന്നും കെ.എം. തോമസ് അച്ചായൻ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു