/sathyam/media/media_files/AjCqBYaJEH689mWYGMwK.jpg)
മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളെ ചേർത്ത് വാട്സപ്പ് ഗ്രൂപ്പിലൂടെ 8 മാസങ്ങൾക്ക് മുമ്പ് പിറവിയെടുത്ത് ഒട്ടനവധി പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന "ഗുദൈബിയ കൂട്ടം" സംഘടനാ രൂപത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിവിധ കമ്മിറ്റികളെ തെരെഞ്ഞെടുത്തു.
സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും, സുബീഷ് നിട്ടൂർ, അൻസാർ മൊയ്‌ദീൻ, അനുപ്രിയ ശ്രീജിത്ത് , രേഷ്മ മോഹൻ എന്നിവർ അഡ്മിൻ പാനലായും ചുമതലയേറ്റു.
മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ, ജയീസ് ജാസ്, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, ശ്രുതി സുനിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും, നിധിൻ ലാൽ, വിനീഷ്.പി , വിശോബ് പുള്ളൂർകുന്നത്, ഫഹദ് പി.എം, ഷഫീഖ് പാലപ്പെട്ടി, ഷഫീഖ്, മുഹമ്മദ് ഇല്ലിയാസ്, റിയാസ് വടകര, മുഹമ്മദ് തൻസീർ, അഖിലേഷ് പ്രേമരാജൻ , സജീഷ് പുതുവയലിൽ , മാലിക്ക് മുഹമ്മദ്, സ്നേഹ അഖിലേഷ്, ശ്രീകല സജീഷ്, മനാഫ് കായണ്ണ, മനു പ്രസാദ്, പവിത്രൻ എൻ.കെ, ലത്തീഫ് വില്യാപ്പള്ളി, മുഹമ്മദ് ഷബീർ, അശ്വനി എന്നിവർ കോർഡിനേറ്റർസ് ആയും പ്രവർത്തിക്കും.