മനാമ: ബഹറിൻ മീഡിയ സിറ്റി ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. " ഈദ് ഇശൽ 2024 " എന്ന പരിപാടി ജൂൺമാസം പതിനാറാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ കർസാക്കാനിലുള്ള അല്ലാലി ലോഞ്ചിലാണ് സംഘടിപ്പിക്കുന്നത്.
ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞദിവസം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിളിച്ചുചേർത്ത യോഗത്തിൽ സമൂഹത്തിൻറെ നാനാതുറകളിൽ നിന്ന് നിരവധി ആളുകളാണ് പങ്കെടുത്തത്. ഈദ് ആഘോഷങ്ങളുടെ ഒന്നാം ദിനമായ ജൂൺ മാസം പതിനാറാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ കർസാക്കാനിലുള്ള അല്ലാലി ലോഞ്ച് ഗാർഡൻ -ൽ വച്ച് "ഈദ് ഇശൽ 2024" എന്ന പേരിൽ ആയിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
/sathyam/media/media_files/dZxGHPspdDDUgLQzkCGv.jpg)
ബിഎംസി ഈദ് ആഘോഷങ്ങളുടെ ഭാഗമായി നിരവധിയായ കലാപരിപാടികൾ, ഡാൻസ് മ്യൂസിക് ഷോ, ഗാനമേള, വടംവലി , സ്വിമ്മിംഗ് പൂൾ, തട്ടുകട, ഡിന്നർ എന്നിവ ഉണ്ടായിരിക്കും എന്ന് പരിപാടിയുടെ സ്വാഗതസംഘം ചീഫ് കോർഡിനേറ്റർ ഇ വി രാജീവൻ, കൺവീനർമാരായ രാജേഷ് പെരുംകുഴി, റിജോയ് മാത്യു എന്നിവരും പറഞ്ഞു.
ബി എം സി ഈദ് ആഘോഷങ്ങൾ വൻ വിജയമാക്കണമെന്ന് ഡോക്ടർ പി വി ചെറിയാൻ, സയ്യിദ് ഹനീഫ്, അൻവർ നിലമ്പൂർ, പി വി മാത്തുക്കുട്ടി തുടങ്ങിയവർ അഭ്യർത്ഥിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പേര് രജിസ്റ്റർ ചെയ്യുന്നതിന് www.bahrainmediacity.com സന്ദർശിക്കുകയോ, 38096845 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.