/sathyam/media/media_files/ThlSBQBZKZxymDqwCxef.jpg)
മനാമ: മനാമ ഓള്‍ഡ് സൂഖില്‍ വന്‍ തീ പിടിത്തം. നിരവധി കടകള്‍ കത്തി നശിച്ചു. തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ 63 ഉദ്യോഗസ്ഥരെയും, 16 ഫയര്‍ എഞ്ചിനുകളെയുമാണ് നിയോഗിച്ചത്. ആളപായമില്ല.
സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുള്ള മാളിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് അടുത്തുള്ള സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശത്തേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ പ്രദേശത്ത് താമസിക്കുന്നവരുടെ ഭക്ഷണ സൗകര്യത്തിനും വിശ്രമത്തിനുമടക്കം പ്രവാസി സംഘടനകള്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
+973 3459 9814 , +973 33161984 (ബഹ്‌റൈൻ കെഎംസിസി), +973 39614255, +973 33040446, +973 33111393, +973 33614955 (ബികെഎസ്എഫ് ഹെല്പ് ഡെസ്ക്), +973 36710698, +973 39090532, +973 33080851 (പ്രവാസി വെൽഫെയർ ഹെൽപ് ഡസ്ക്), +973 33157524, +973 33511762, +973 33254181, +973 39162339 (ഐ സി എഫ് ബഹ്‌റൈൻ), +973 33950796, +973 33614955, +973 33748156, +973 33210978, +973 35918835 (എംസിഎംഎ ബഹ്‌റൈൻ), ഐവൈസിസി ബഹ്‌റൈൻ: 38285008, 38290197 (ഷിജിൽ ), 66951946 (കിരൺ ), 33341875 (ഷംഷാദ് ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.