ബഹ്‌റൈനിലെ മനാമ സൂഖിലെ തീപിടിത്തം; മരണം മൂന്നായി; മരിച്ചവരില്‍ രണ്ട് വനിതകള്‍

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മൂലം ശ്വാസതടസം അനുഭവപ്പെട്ടവരും, തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടിയവരുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം

author-image
ബഷീര്‍ അമ്പലായി
Updated On
New Update
manama old

മനാമ: ബഹ്‌റൈനിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ മൂന്നായി. മരിച്ചവരില്‍ രണ്ട് പേര്‍ വനിതകളാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

Advertisment

തീപിടിത്തത്തില്‍ പരിക്കേറ്റ ഏഴു പേര്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മൂലം ശ്വാസതടസം അനുഭവപ്പെട്ടവരും, തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടിയവരുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

Advertisment