/sathyam/media/media_files/NubLBg32HHVQZp0aXN8U.jpg)
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ദര്‍ അല്‍ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചു പ്രാഥമിക ചികിത്സ ബോധവത്കരണവും കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ചുള്ള സെഷനുകൾ നടത്തി.
മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ധ ഡോക്ടർ സന്ധ്യ അശോക്, ഇഎന്‍ടി വിദഗ്ധൻ ഡോക്ടർ വിനോദ് എന്നിവർ ശിശുരോഗത്തെ സംബന്ധിച്ചും, നഴ്സിംഗ് ടീം ആയിഷ, സൂര്യ എന്നിവർ പ്രാഥമിക ചികിത്സയെ കുറിച്ചും സംസാരിച്ചു.
റെയീസ് എം ഇ സ്വാഗതം പറഞ്ഞ പരിപാടിക്ക് ഫൈസൂഖ് ചാക്കാൻ മേൽനോട്ടം വഹിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ,സിദ്ദിഖ്, മഷൂദ്,അൻസാരി, റംഷി, ഫുആദ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
ബികെസികെയുടെ സ്നേഹോപഹാരം ദാർ അൽ ശിഫ മെഡിക്കൽ സെന്റർനു വേണ്ടി മാർക്കറ്റിംഗ് മാനേജർ നസീബ്, ക്വാളിറ്റി മാനേജർ നിസാർ എന്നിവർ ചേർന്ന് നസീർ പി കെ യിൽ നിന്നു മൊമെന്റോ സ്വീകരിച്ചു.